ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Monday, September 15, 2014

നിര്യാണം

അനുശോചനം
CSI മദ്ധ്യകേരള മഹായിടവക സീനിയർ വൈദികനും കൊല്ലാട് സെന്റ്‌ മീഖായേൽ CSI ഇടവക റവ.രെജീവ് സുഗു അച്ചന്റെ പിതാവുമായ റവ.സുഗു ജേക്കബ് അച്ചൻ 14.9.2014 ഞായറാഴ്ച രാവിലെ 7.30 നു അന്തരിച്ചു.ശവസംസ്കാരം ചൊവ്വാഴ്ച 12 നു ഞെക്കനാൽ സെന്റ്‌ ബെർത്തലോമിയോസ് CSI ഇടവക സെമിത്തേരിയിൽ നടത്തി . മഹായിടവക ബിഷപ്പ് റൈറ്റ് റവ.തോമസ്‌ കെ ഉമ്മൻ തിരുമേനി ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി .കുടുംബത്തോട്  സഭയുടെ അനുശോചനം അറിയിക്കുന്നു.