ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Wednesday, April 8, 2015

വി.ബി.എസ് 2014-15

വി.ബി.എസ് 2015
ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രവർത്തനം 2015 ഏപ്രിൽ 1 ന്  ആരംഭിച്ചു. 

ശിശു വകുപ്പ് മുതൽ ജ്യേഷ്ഠവകുപ്പ് വരെ 80 കുട്ടികളാണ് ഈ വർഷം ബൈബിൾ പഠനത്തിനായി എത്തിയത് .ഈ വർഷവും  ശ്രീമതി.മറിയാമ്മ ജോണ്‍സണ്‍ ആണ് ഡയറക്ടർ. 10 അദ്ധ്യാപകരും 7 വോളന്റീർ ആയി സേവനം ചെയ്യുന്നു. രാവിലെ 8.30 ന് ആരംഭിക്കുന്ന പ്രവർത്തനങ്ങളിൽ ഇടവക വികാരിയായ രെജീവ് അച്ചനാണ് (8547872985) ഡയറക്ടറോടൊപ്പം പാട്ടു പഠിപ്പിക്കുന്നത്‌ .13 നു ക്ലാസ് അവസാനിക്കും.
 ഗാന പരിശീലനം 

 ഗാന പരിശീലനം 
 ശിശു വകുപ്പ്
 ശിശു വകുപ്പ് 
 ശിശു വകുപ്പ്

 ശിശു വകുപ്പ്

 ശിശു വകുപ്പ്
 കുമാര വകുപ്പ്

  കുമാര വകുപ്പ്
  മദ്ധ്യ വകുപ്പ് 
  മദ്ധ്യ വകുപ്പ്
 ജ്യേഷ്ഠവകുപ്പ് 
 ജ്യേഷ്ഠവകുപ്പ് 
 വോളന്റീർ മിഥുൻ 
 വോളന്റീർ ആയി സേവനം ചെയ്യുന്ന രാഹുൽ, സച്ചിൻ, അഖിൽ, ഷൈൻ,ടോണി,ഹരീഷ് , മിഥുൻ,റിച്ചു എന്നിവർ 
 വോളന്റീർ ആയി സേവനം ചെയ്യുന്ന മിഥുൻ,ടോണി എന്നിവർ ഡ്യൂട്ടിക്കിടയിൽ 
ഓരോ ദിവസവും മുമ്പോട്ടു നീങ്ങുന്നത്‌ ദൈവം ഓരോരുത്തരെ സാമ്പത്തികസഹായവുമായി സഭയിലേക്ക് അയയ്ക്കുന്നതുകൊണ്ടു മാത്രമാണ്.നന്ദിയോടെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.  
താങ്കളുടെ സഹായം കൂടി ലഭിച്ചാൽ ഈ കുട്ടികൾക്ക് 
ലഘുഭക്ഷണം നല്കാൻ മതിയാകും..  


13.04.2015 
VBS ഇന്ന് സമാപിക്കുന്നു. 
സമാപന റാലി 
 റാലി ബോട്ട്ജെട്ടി കവലയിൽ നിന്നും തിരിച്ചു പോരുന്നു..







കൂടുതൽ ചിത്രങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
VBS Rally and closing programmes Photos 2015  

No comments:

Post a Comment