ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Thursday, May 30, 2019

സി.എസ്.ഐ.ഗായക സംഘത്തിന്റെ ഗാനാഞ്ജലി

ഗാനാഞ്ജലി 
കൊല്ലാട് സെന്റ്.മീഖായേൽ സി.എസ്.ഐ.ഗായക സംഘത്തിന്റെ ഒരു പ്രത്യേക ഗാനപരിപാടി മെയ് മാസം ഇരുപത്തേഴ് ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് ദേവാലയത്തിൽ നടത്തപ്പെട്ടു.പ്രവാചക കാലഘട്ടം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങൾ ക്രമമായി കോർത്തിണക്കിയ ഒരു ഗാനാലാപന പരിപാടിയായിരുന്നു ഇത്.ഇടവക വികാരിയായ റവ.ഷിബു പി.എൽ. അച്ചന്റെ പ്രാർത്ഥനയ്ക്ക് ശേഷം "പരനേ നിന്തിരുമുൻമ്പിൽ " എന്ന ക്രിസ്തീയ ഗാനം വ്യത്യസ്ത ഈണത്തിൽ ചിട്ടപ്പെടുത്തി ആലപിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. ക്രിസ്തീയ ഗീതത്തിലെ തന്നെ വിവിധ ഗാനങ്ങളും ജ്ഞാന കീർത്തനത്തിലെ ഏതാനും ഗാനങ്ങളും ഈ പരിപാടിയിൽ വ്യത്യസ്ത ഈണങ്ങളിൽ ആലപിക്കപ്പെട്ടു ഇടവക വികാരിയായ റവ.ഷിബു.പി.എൽ . അച്ചൻ സന്ദേശം നൽകി.. ക്വയർ സെക്രട്ടറികൂടിയായ ശ്രീ.കുര്യൻ കെ പോൾ ഏവർക്കും നന്ദി രേഖപ്പെടുത്തി.