ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, June 17, 2018

സ്ഥിരീകരണ ശുശ്രൂഷ

സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു
അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി ഇന്ന് നമ്മുടെ ഇടവകയിലെ 39 കുട്ടികൾക്കും ഇതര ഇടവകക്കാരായ നാലുപേർക്കും സ്ഥിരീകരണ ശുശ്രൂഷയിലൂടെ സഭ വിശാസത്തിലേക്ക് പ്രവേശനം നൽകി.
 സ്ഥിരീകരണ ശുശ്രൂഷയ്ക്ക് സി.എസ്.ഐ മോഡറേറ്റർ കൂടിയായ അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി നേതൃത്വം നൽകിയത് അത്യന്തം അനുഗ്രഹപൂർണ്ണമായി ഭവിച്ചു.
തിരുമേനിയോടൊപ്പം ഇടവക വികാരി റവ.പി.എൽ.ഷിബു അച്ചനും ബിഷപ്പ് സെക്രട്ടറി അച്ചനും ശുശ്രൂഷയിൽ സഹായിയായിരുന്നു.
 സ്ഥിരീകരണം ലഭിച്ചവർ അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനിയോടൊപ്പം
ചിത്രങ്ങൾ ഇവിടെ >>>Photos<<<

Tuesday, May 1, 2018

        നമ്മുടെ ഇടവക ആദ്യമായി ഇംഗ്ലീഷ് ആരാധന നടത്തുവാൻ ഒരുങ്ങുകയാണ്.
180 ആം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പുതുമയാർന്ന അനേകം കാര്യങ്ങൾ ചെയ്യുവാനുണ്ട്.
        നമ്മുടെ ഇടവകയിലെ വളർന്നു വരുന്ന അഭ്യസ്തവിദ്യരായ തലമുറയ്ക്ക് ഒരു പ്രചോദനം നൽകുന്നതിനാണ്  ഇത്തരം ഒരു ശുശ്രൂഷാ ക്രമം മാസത്തിലെ അവസാന ഞായറാഴ്ച നടത്തുവാൻ നാം തീരുമാനിച്ചത്.

Monday, September 25, 2017

നമ്മുടെ ഇടവകയുടെ 179 ആം പ്രതിഷ്ഠാദിനമാണ്.സെപ്റ്റംബർ 29

സെപ്റ്റംബർ 29 നമ്മുടെ ഇടവകയുടെ 179 ആം പ്രതിഷ്ഠാദിനമാണ്.അന്ന് വൈകുന്നേരം 7.30 നു ദേവാലയത്തിൽ വിശുദ്ധ സംസർഗ്ഗത്തോടെ ആരാധന ഉണ്ടായിരിക്കുന്നതാണ്.നമ്മുടെ എല്ലാ കുടുംബാംഗങ്ങളും ഈ സന്ധ്യാരാധനയിൽ വന്നു പങ്കെടുക്കേണ്ടതാണ്.

Sunday, September 24, 2017

ഇന്ന് മഹായിടവക നിശ്ചയപ്രകാരം നാം വയോജനദിനമായി ആചരിച്ചു.
ഇടവകയിലെ വയോജനങ്ങൾ പാഠം വായിക്കുകയും ഇടവകാംഗം കൂടിയായ ചാക്കോ ശാസ്ത്രിയച്ചൻ വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

Sunday, September 3, 2017

ഇന്ന് ഗായക സംഘഞായർ
ഇന്ന്സെ പ്തംബർ  മാസത്തിലെ ഒന്നാം ഞായർ നമ്മൾ ഗായകസംഘ ഞായറായി ആചരിച്ചു.
വേദഭാഗങ്ങളും വചനശുശ്രൂഷയും കയ്യസൂരി,സ്തോത്രകാഴ്ച തുടങ്ങിയ ശുശ്രൂഷാഭാഗങ്ങളും ഗായക സംഘത്തിലെ അംഗങ്ങൾ തന്നെയാണ് ചെയ്തത്.
ശ്രീ.കുര്യൻ കെ പോൾ വചനശുശ്രൂഷ നിർവഹിച്ചു.

Sunday, August 20, 2017

പുതിയ ഭരണസമിതി ചുമതലയേറ്റു .

പുതിയ ഭരണസമിതി ചുമതലയേറ്റു .
ഇന്ന് രാവിലെ ആരാധനാ മദ്ധ്യേ 2017-2020  വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയിലെ കൈക്കാരൻമാരെയും കമ്മിറ്റിയംഗങ്ങളെയും ഇടവക വികാരി റെവ.പി.എൽ.ഷിബു അച്ചൻ പ്രാർത്ഥിച്ചു പ്രതിഷ്ഠിച്ചു.ആരാധനയ്ക്കു ശേഷം പുതിയ കമ്മിറ്റിയുടെ പ്രഥമ യോഗം ഔദ്യോഗികമായി നടത്തപ്പെട്ടു.