ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Saturday, April 6, 2024

ഇടവകയിലെ സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു.

 നമ്മുടെ ഇടവകയിലെ സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു. മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ മലയിൽ സാബുകോശി ചെറിയാൻ ബിഷപ്പ്സ്ഥി രീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഇടവക വികാരി റവ. ബിഞ്ചു അച്ചൻ സഹായിയായി വർത്തിച്ചു.



















































Monday, June 22, 2020


പ്രിയരേ,നമ്മുടെ ഇടവകയിൽ 2015മെയ് 11  മുതൽ  2020 മെയ് 22 വരെ ശുശ്രൂഷയിലായിരുന്ന ഷിബു പി എൽ . അച്ചൻ  ഇന്ന്  ഉച്ചയോടെ ഇവിടെ നിന്നും ഡൽഹി മയൂർ വിഹാർ ഇടവകയിലേക്കു സ്ഥലം മാറിപ്പോയി.


അച്ചന്റെയും കൊച്ചമ്മയുടെയും നല്ല സേവനത്തിനു നന്ദി....

       ഇന്ന്‌തന്നെ പുതിയ ഇടവക വികാരിയായി ചുമതലയേറ്റ ആൽഫാ വർഗീസ് അച്ചനെയും അക്‌സാ കൊച്ചമ്മയെയും മക്കളായ അർപ്പിത് ,ആർദ്ര എന്നിവരെയും സ്നേഹപൂർവ്വം ഇടവകയിലേക്കു സ്വാഗതം ചെയ്യുന്നു.


Tuesday, March 3, 2020


തപസ്സുകാലം > "Press Here"
English     > "Press Here"

ചാമ്പൽ ബുധനാഴ്ച മുതൽ നമ്മുടെ ദൈവാലയത്തിലും നോമ്പ് ആരാധന ആരംഭിച്ചു. പെസഹാ വ്യാഴത്തിന്  തലേന്നുവരെ പള്ളിയിൽ ഇനിയുള്ള എല്ലാ ബുധനാഴ്ചകളിലും  സന്ധ്യാരാധന ഉണ്ടായിരിക്കും. അനുതാപത്തിന്റെ താഴ്‌വരയിൽ നമുക്ക് ഒരുമിച്ചു കൂടി ആരാധിക്കാൻ ഇതിലും   നല്ല സമയം വേറെയില്ല. ശാന്തമായ സന്ധ്യയിൽ ആലയത്തിലെ ആരാധനയിൽ പങ്കെടുക്കുന്നത് ഒരു ദിവ്യാനുഭവം തന്നെയാണ്. കടന്നു വരുന്ന വിശ്വാസ സമൂഹത്തിന്റെ ആരാധന അത്രയ്ക്കും മനോഹരവും ദീപ്തവുമാണ്. ഈ ബുധനാഴ്ച ഒരുക്കത്തോടെ കുടുംബമായി കടന്നുവരൂ. അനുഗ്രഹം പ്രാപിക്കൂ.

Protestantism in India < Press this link

Bibleബൈബിൾ  < Press this Link