ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, August 20, 2017

പുതിയ ഭരണസമിതി ചുമതലയേറ്റു .

പുതിയ ഭരണസമിതി ചുമതലയേറ്റു .
ഇന്ന് രാവിലെ ആരാധനാ മദ്ധ്യേ 2017-2020  വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയിലെ കൈക്കാരൻമാരെയും കമ്മിറ്റിയംഗങ്ങളെയും ഇടവക വികാരി റെവ.പി.എൽ.ഷിബു അച്ചൻ പ്രാർത്ഥിച്ചു പ്രതിഷ്ഠിച്ചു.ആരാധനയ്ക്കു ശേഷം പുതിയ കമ്മിറ്റിയുടെ പ്രഥമ യോഗം ഔദ്യോഗികമായി നടത്തപ്പെട്ടു.

Friday, August 18, 2017

ഇടവക വികാരിയുടെ സന്ദേശം

കർത്താവിൽ പ്രിയരേ,
കൂദാശ അഥവാ സാക്രമെന്തുകളെക്കുറിച്ചു ചിന്തിക്കുന്ന ഒരു മാസമാണ് ഇത്.ലാറ്റിൻ ഭാഷയിലെ സാക്രമെന്റം എന്ന പദത്തിൽ നിന്നാണ്  ഇതിന്റെ ഉത്ഭവം.പുരാതന റോമൻ ഭരണകാലത്തു പാവന പ്രതിജ്ഞ എന്നർത്ഥം വരുന്ന സാക്രമെന്റം എന്ന പദം ഒരു പടയാളി തന്റെ രാജാവിനോട് ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തും എന്ന് പ്രതിജ്ഞ ചെയ്യുന്നതിനെക്കുറിക്കുന്നു. സാക്രമെന്ത് എന്നാൽ അകമേ നാം പ്രാപിച്ച കൃപയുടെ പുറമെയുള്ള അടയാളം എന്നാണ് പൊതുവെ നാം പറയുന്നത്.ദക്ഷിണേന്ത്യ സഭയ്ക്ക് രണ്ടു കൂദാശകൾ മാത്രമാണുള്ളത്.
1.സ്നാനം (ഒരിക്കൽ മാത്രം ചെയ്യുന്നു)
2.വിശുദ്ധ സംസർഗ്ഗം (അവസരം ലഭിക്കുമ്പോഴൊക്കെയും , യേശുക്രിസ്തു വിന്റെ രണ്ടാം വരവ് വരെ ചെയ്യുന്നു)