ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, July 14, 2019

ഗായകസംഘഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

ഗായകസംഘഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 
   ദൈവഹിതമാകയാൽ 2019 July 7 ഞായറാഴ്ച അടുത്ത മൂന്നു വർഷം ഗായകസംഘത്തെ നയിക്കുന്നതിനുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കൊല്ലാട് സെന്റ്.മിഖായേൽ സി.എസ്.ഐ ഇടവകയിൽ വച്ച് നടത്തപ്പെട്ടു.ആരാധനയ്ക്കു ശേഷം നടത്തപ്പെട്ട യോഗത്തിൽ ഇടവക വികാരിയായ പി.എൽ.ഷിബു അച്ചൻ അധ്യക്ഷനായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്വയർമാസ്റ്റർ ജോൺസൻ ദാനിയേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് സെക്രട്ടറി കുര്യൻ കെ പോൾ വാർഷിക റിപ്പോർട്ട് വായിച്ചു. യോഗം റിപ്പോർട്ട് പാസാക്കി. തുടർന്ന് അധ്യക്ഷപ്രസംഗത്തിനു ശേഷം അച്ചൻ വരണാധികാരിയായി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. അജി എബ്രഹാം, ജീന ജോസ് എന്നിവർ വൈസ് പ്രസിഡന്റ്മാ രായും ഹരീഷ്‌മോൻ ഷിബു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് മുൻ സെക്രട്ടറി കുര്യൻ കെ പോൾ റിപ്പോർട്ട് ബുക്ക് പുതിയ സെക്രട്ടറിയ്ക്ക് കൈമാറിയതോടെ പുതിയ ഭാരവാഹികൾ നിലവിൽ വന്നു.അതിനുശേഷം ഹരീഷ്‌മോൻ ഷിബു നന്ദി പറഞ്ഞു.അച്ചന്റെ  പ്രാർത്ഥനയോടെ യോഗം സമംഗളം പര്യവസാനിച്ചു.

No comments: